ഇത് ശാപം പേറും ഭൂമി ,
പാപ ഭൂമി
അവർ പാപികള്‍ ,
ദൈവത്തിനെക്കൊണ്ടും പാപം ചെയ്യിക്കുന്നവര്‍,
മതഭ്രാന്ത്കൊണ്ടന്ധരായ പിശാശുകള്
അവര്‍ തീർത്ത കൊലക്കളങ്ങളില്‍,
അനാഥത്വം പേറും മൃതശരീരങ്ങള്‍
നിരാശരായ ദൈവങ്ങള്‍
മനസാക്ഷിയറ്റ മനുഷ്യര്‍ പേറും ഭൂമി
ഇതു ശാപഭൂമി
ഇത് ശാപം പേറും ഭൂമി ,
പാപ ഭൂമി
രാഷ്ട്രീയ വിദ്വേഷത്തിന്റെ പടക്കളങ്ങളില്‍
ദാഹം മാറ്റിയ കൊടുവാളുകള്‍
നിണം ചീറ്റുന്ന മുറിവുമായി ഓടി മറയുന്നവന്,
അവന്റെ പാലായനം തുടർന്നുകൊണ്ടേയിരിക്കുന്നു
അവന് സ്നേഹിച്ചിരുന്നവര്‍ ,
അവനെ സ്നേഹിച്ചിരുന്നവര്‍
എല്ലാ മുഖങ്ങളിലും കാളിമ ബാധിച്ചിരിക്കുന്നു
ഒരു നേർത്ത പുഞ്ചിരി പോലും
അവനായി ബാക്കി വച്ചില്ലവര്
അവന്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു
മഹാ കാവ്യങ്ങളില്‍,
ഇതിഹാസ്സങ്ങളില്‍
വീര നായകനാകാന്‍ കഴിയാതെ
ചിറകറ്റു വീണവന് ,
അവന് നടന്നു കൊണ്ടേയിരിക്കുന്നു, ദിക്കറിയാതെ
ഇത് ശാപം പേറും ഭൂമി
പാപഭൂമി
പണക്കൊഴുപ്പില്‍ മരവിച്ച മനസാക്ഷി
കൈത്തണ്ടയില്‍ അമരുന്ന സൂചി മുനകളില്‍
കൂട്ടി മുട്ടുന്ന മദ്യക്കുപ്പികളില്‍
നുരയുന്ന ഭ്രാന്തമായ ലഹരിയില്‍ അന്ത്യ നൃത്തം ചെയ്യുന്നവര്‍
ദൂരെയെങ്ങോ ഇരുട്ടില്‍
ഒരു കുഞ്ഞു പെൺകിടാവിന്റെ രോദനം
കനല് കത്തുന്ന ഹൃദയത്തിൽ നിന്നൊരമ്മതന് ആർത്ത നാദം
മരവിച്ച മനസ്സുകളുടെ ഘോഷയാത്ര നീളുന്നു ...
ഇത് ശാപം പേറും ഭൂമി
പാപ ഭൂമി
Friday, February 19, 2010
Monday, February 15, 2010
ജീവിതനൗക
നിറഞ്ഞ മോഹസാഫല്യങ്ങള്ക്കുമപ്പുറം
മോഹഭംഗങ്ങളുടെ കൂമ്പാരമാണ് ജീവിതം...
ഉറക്കത്തില്‍ കാണും സുന്ദര സ്വപ്നങ്ങള്‍ക്കുമപ്പുറം
ഞെട്ടിയുണര്‍ത്തുന്ന ദു:സ്വപ്നമാണ് ജീവിതം...
സപ്രമഞ്ചത്തിലാടും സുഖത്തിനുമപ്പുറം
എവിടെയെന്നില്ലാത്ത ബോധക്ഷയമാണ് ജീവിതം....
അമ്മപാടിയുറക്കും താരാട്ടിനുമപ്പുറം
ആഴമേറിയ ദു:ഖത്തിന് നിലവിളിയാണ് ജീവിതം...
കാട്ടുതീ പോലെ പരക്കും നുണകള്ക്കുമപ്പുറം
മൂടുപടമണിഞ്ഞു കിടക്കും സത്യമാണ് ജീവിതം....
വിഭവസമൃദ്ധമായ ഒരു സദ്യക്കുമാപ്പുറം
രുചിക്കേണ്ടി വന്ന എച്ചിലാണ് ജീവിതം....
വെളിച്ചം പരത്തും പൗര്‍ണമി നാളിനുമപുറം
വെളിച്ചമേയില്ലാത്ത അമാവാസിയാണ് ജീവിതം...
ആശിക്കുംമുന്പേ ലഭിച്ച സ്വര്ഗത്തിനുമപ്പുറം
ക്രൂരതയും വഞ്ചനയും നിറഞ്ഞ നരകമാണ് ജീവിതം..
തകര്‍ന്നടിഞ്ഞ സ്വപ്നങ്ങള്ക്കുമീതേ പ്രയത്നം കൊണ്ടു
സ്വര്‍ഗം തീര്‍ക്കുവാനുള്ള അവസരം കൂടിയാണ് ജീവിതം...
---------------------------------------------------
---------------------------------------------------
Subscribe to:
Posts (Atom)