Monday, February 15, 2010
ജീവിതനൗക
നിറഞ്ഞ മോഹസാഫല്യങ്ങള്‍ക്കുമപ്പുറം
മോഹഭംഗങ്ങളുടെ കൂമ്പാരമാണ് ജീവിതം...
ഉറക്കത്തില്‍ കാണും സുന്ദര സ്വപ്നങ്ങള്‍ക്കുമപ്പുറം
ഞെട്ടിയുണര്‍ത്തുന്ന ദു:സ്വപ്നമാണ് ജീവിതം...
സപ്രമഞ്ചത്തിലാടും സുഖത്തിനുമപ്പുറം
എവിടെയെന്നില്ലാത്ത ബോധക്ഷയമാണ് ജീവിതം....
അമ്മപാടിയുറക്കും താരാട്ടിനുമപ്പുറം
ആഴമേറിയ ദു:ഖത്തിന്‍ നിലവിളിയാണ് ജീവിതം...
കാട്ടുതീ പോലെ പരക്കും നുണകള്‍ക്കുമപ്പുറം
മൂടുപടമണിഞ്ഞു കിടക്കും സത്യമാണ് ജീവിതം....
വിഭവസമൃദ്ധമായ ഒരു സദ്യക്കുമാപ്പുറം
രുചിക്കേണ്ടി വന്ന എച്ചിലാണ് ജീവിതം....
വെളിച്ചം പരത്തും പൗര്‍ണമി നാളിനുമപുറം
വെളിച്ചമേയില്ലാത്ത അമാവാസിയാണ് ജീവിതം...
ആശിക്കുംമുന്‍പേ ലഭിച്ച സ്വര്‍ഗത്തിനുമപ്പുറം
ക്രൂരതയും വഞ്ചനയും നിറഞ്ഞ നരകമാണ് ജീവിതം..
തകര്‍ന്നടിഞ്ഞ സ്വപ്നങ്ങള്‍ക്കുമീതേ പ്രയത്നം കൊണ്ടു
സ്വര്‍ഗം തീര്‍ക്കുവാനുള്ള അവസരം കൂടിയാണ് ജീവിതം...
---------------------------------------------------
---------------------------------------------------
Subscribe to:
Post Comments (Atom)
തകര്‍ന്നടിഞ്ഞ സ്വപ്നങ്ങള്‍ക്കുമീതേ പ്രയത്നം കൊണ്ടു
ReplyDeleteസ്വര്‍ഗം തീര്‍ക്കുവാനുള്ള അവസരം കൂടിയാണ് ജീവിതം...
നന്നായിരിക്കുന്നു...തേനൂ...
തകര്‍ന്നടിഞ്ഞ സ്വപ്നങ്ങള്‍ക്കുമീതേ പ്രയത്നം കൊണ്ടു
ReplyDeleteസ്വര്‍ഗം തീര്‍ക്കുവാനുള്ള അവസരം കൂടിയാണ് ജീവിതം...
good
അമ്മയുടെ താരാട്ടിനുമപ്പുറം........
ReplyDeleteആഴമേറിയ ദു:ഖത്തിന്‍ നിലവിളിയാണ് ജീവിതം...
....നന്നായിട്ടുണ്ട്..........