Friday, February 19, 2010

ശാപഭൂമി

ഇത് ശാപം പേറും ഭൂമി ,
പാപ ഭൂമി

അവർ പാപികള്‍ ,
ദൈവത്തിനെക്കൊണ്ടും പാപം ചെയ്യിക്കുന്നവര്‍,
മതഭ്രാന്ത്കൊണ്ടന്ധരായ പിശാശുകള്‍
അവര്‍ തീർത്ത കൊലക്കളങ്ങളില്‍,
അനാഥത്വം പേറും മൃതശരീരങ്ങള്‍
നിരാശരായ ദൈവങ്ങള്‍
മനസാക്ഷിയറ്റ മനുഷ്യര്‍ പേറും ഭൂമി
ഇതു ശാപഭൂമി

ഇത് ശാപം പേറും ഭൂമി ,
പാപ ഭൂമി

രാഷ്ട്രീയ വിദ്വേഷത്തിന്റെ പടക്കളങ്ങളില്‍
ദാഹം മാറ്റിയ കൊടുവാളുകള്‍
നിണം ചീറ്റുന്ന മുറിവുമായി ഓടി മറയുന്നവന്‍,
അവന്റെ പാലായനം തുടർന്നുകൊണ്ടേയിരിക്കുന്നു
അവന്‍ സ്നേഹിച്ചിരുന്നവര്‍ ,
അവനെ സ്നേഹിച്ചിരുന്നവര്‍
എല്ലാ മുഖങ്ങളിലും കാളിമ ബാധിച്ചിരിക്കുന്നു
ഒരു നേർത്ത പുഞ്ചിരി പോലും
അവനായി ബാക്കി വച്ചില്ലവര്‍
അവന്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു
മഹാ കാവ്യങ്ങളില്‍,
ഇതിഹാസ്സങ്ങളില്‍
വീര നായകനാകാന്‍ കഴിയാതെ
ചിറകറ്റു വീണവന്‍ ,
അവന്‍ നടന്നു കൊണ്ടേയിരിക്കുന്നു, ദിക്കറിയാതെ

ഇത് ശാപം പേറും ഭൂമി
പാപഭൂമി

പണക്കൊഴുപ്പില്‍ മരവിച്ച മനസാക്ഷി
കൈത്തണ്ടയില്‍ അമരുന്ന സൂചി മുനകളില്‍
കൂട്ടി മുട്ടുന്ന മദ്യക്കുപ്പികളില്‍
നുരയുന്ന ഭ്രാന്തമായ ലഹരിയില്‍ അന്ത്യ നൃത്തം ചെയ്യുന്നവര്‍
ദൂരെയെങ്ങോ ഇരുട്ടില്‍
ഒരു കുഞ്ഞു പെൺകിടാവിന്റെ രോദനം
കനല്‍ കത്തുന്ന ഹൃദയത്തിൽ നിന്നൊരമ്മതന്‍ ആർത്ത നാദം
മരവിച്ച മനസ്സുകളുടെ ഘോഷയാത്ര നീളുന്നു ...

ഇത് ശാപം പേറും ഭൂമി
പാപ ഭൂമി

12 comments:

  1. ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍ :)

    ReplyDelete
  2. ഇതും കൊള്ളാം. എങ്കിലും യാതൊരു പ്രതീക്ഷയുമില്ലേ? ജീവിതത്തിന്‍റെ നേരെ ശുഭാപ്തി വിശ്വാസത്തിന്‍റെ തേരിലേറി ഒരു നല്ല കവിതയുമായി വരൂ..

    ReplyDelete
  3. mole sathyathil lokam athraku mosamano
    chutupadum nokku
    ninaku angane thonnunudo...
    eiii

    ReplyDelete
  4. ഈ പാപം പേറുന്ന ഭൂമി പറയുന്നുണ്ടാകും ”നിങ്ങള്‍ എന്റെ മേള്‍ വീഴ്തിയ ഈ പാപകറകളൊക്കയും നാള അശ്രുക്കളായി നിന്റെ കണ്ണൂകളില്‍ ഒഴുകും” എന്ന്...

    ReplyDelete
  5. pls increase the font size. it will help to read more clearly

    ReplyDelete
  6. ഇത്ര വികാരം കൊള്ളല്ലേ
    നോക്കൂ വാക്കുകളൊക്കെ ചിതറി കിടക്കുന്നെ

    ReplyDelete
  7. സത്യമാണ് ദൈവം പോലും നിരാശനായിരിക്കും
    :-|
    ഉപാസന

    ReplyDelete
  8. നന്നായിരിക്കുന്നു.......

    ReplyDelete